ഒമാനില്‍ ഒരു മാസത്തില്‍ റോഡപകടങ്ങളിൽ പൊലിഞ്ഞത് 65 ജീവന്‍

Published : Aug 25, 2016, 06:59 PM ISTUpdated : Oct 05, 2018, 02:52 AM IST
ഒമാനില്‍ ഒരു മാസത്തില്‍ റോഡപകടങ്ങളിൽ പൊലിഞ്ഞത് 65 ജീവന്‍

Synopsis

35 ഒമാൻ സ്വദേശികളും, 30 വിദേശികളും ആണ് കഴിഞ്ഞ ജൂലൈ മാസത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ റോഡ് അപകടത്തിൽ മരണപെട്ടത്. റജിസ്റ്റർ ചെയ്യപ്പെട്ട 333  അപകട  കേസുകളിൽ 234 പേർക്ക് സാരമായ പരുക്ക് ഏൽക്കുകയും  ചെയ്തിട്ടുണ്ട് .

അപകടങ്ങളിൽ  26.7 ശതമാനം മസ്കറ്റ് ഗവര്ണറേറ്റിലും, 16.2 ശതമാനം ബാത്തിന ഗവര്ണറേറ്റിലുമാണ്  സംഭവിച്ചിരിക്കുന്നത്. വർഷത്തിന്‍റെ ആദ്യ പകുതി ആയ  ജനുവരി മുതൽ ജൂൺ മാസം വരെ,2100 അപകടങ്ങളിലായി 336 പേരുടെ ജീവൻ നഷ്ടപെട്ടിട്ടുണ്ട്.
 
വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച  സാഹചര്യത്തിൽ, ഗതാഗത നിയമത്തിൽ കർശന ഭെദഗതികൾ വരുത്തിക്കൊണ്ട് ഭരണാധികാരി സുൽത്താൻ ഖാബൂസ് ഇതിനകം  വിജ്ഞാപനം പുറപെടുവിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍