കുവൈറ്റ് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

By Web DeskFirst Published Sep 25, 2017, 11:41 PM IST
Highlights

കുവൈത്ത് സിറ്റി: കുവൈറ്റില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ആറു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ക്കു ശിപാര്‍ശ ചെയ്തു.കൂടാതെ,കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്‌സ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ 20-വിദേശികളെ പിരിച്ചുവിടുമെന്ന് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യ്തു.

അഴിമതി വിരുദ്ധ അതോറിട്ടി 2/2016 ലെ നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്തുവിവരം യഥാസമയം സമര്‍പ്പിക്കണമെന്ന് അനുശാസിക്കുന്നു.  എന്നാല്‍,നിശ്ചിത സമയപരിധിക്കുശേഷവും സ്വത്തുവിവരം സമര്‍പ്പിക്കാത്ത ആറ് ഉദ്ദ്യോഗ്ഥര്‍ക്കെതിരെയാണ് വിചാരണയ്ണയ്ക്ക് അതോറിറ്റി ഇപ്പോള്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. 

സര്‍ക്കാര്‍ ആശുപത്രികളിലും,ക്ലിനിക്കുകളിലുമായി വിദേശ നഴ്‌സുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളെ തുടര്‍ന്ന്,ആരോഗ്യ മന്ത്രാലയത്തിലെ 20 വിദേശികളെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ജോലി ചെയ്യുന്ന അറബ് വംശജരാണ് ഇവരെന്നാണ് പ്രാദേശിക അറബ് പത്രത്തിലുള്ളത്. 

കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ കമ്പനി വഴി ദുബൈയില്‍ നടത്തിയ നഴ്‌സ് റിക്രൂട്ട്‌മെന്‍റ്,കൂടാതെ,ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്.

click me!