ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ ഏഴ് വികസന പദ്ധതികൾ മുന്നോട്ട് വച്ച് കേരളം

By Web DeskFirst Published Sep 25, 2017, 11:39 PM IST
Highlights

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിക്ക് മുന്നിൽ ഏഴിന നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വച്ച് സര്‍ക്കാര്‍. ഷാര്‍ജ മലയാളികൾക്ക് ഭവന പദ്ധതിയും  ഐടി ടൂറിസം മേഖലകളിലും പശ്ചാത്തല വികസനത്തിനും പരസ്പര സഹകരണത്തോടു കൂടിയുള്ള പദ്ധതികളുമാണ്  കേരളം മുന്നോട്ട് വച്ചത്. ഗവര്‍ണറുമായും മന്ത്രിസഭാംഗങ്ങളുമായും ഷാര്‍ജ ഭരണാധികാരി കൂടിക്കാഴ്ച നടത്തി 

പ്രവാസി മലയാളികൾക്ക് ഭവന പദ്ധതി. ഷാര്‍ജയിൽ പത്തേക്കറിൽ പത്ത് ബഹുനില കെട്ടിടങ്ങൾ . ആധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയായി ഫാമിലി സിറ്റി എന്ന പേരിൽ വിപുലമായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഷാർജ ഭരണാധികാരിക്ക് മുന്നിൽ വച്ചത്. ഇതടക്കം ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുമായി  മുഖ്യമന്ത്രിയും മന്ത്രിമാരും  നടത്തിയ ചര്‍ച്ചയിൽ ഉയര്‍ന്ന് വന്നത് പരസ്പര സഹകരണത്തോടെ നടപ്പാക്കാവുന്ന ഏഴ് പദ്ധതികൾ.

പബ്ലിക് സ്കൂളുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ .ആയൂ‍ർവേദ കേന്ദ്രം മുതൽ കേരളീയ കലകളുടെ അവതരണവേദിവരെ കലാ സാംസ്കാരിക കൈമാറ്റങ്ങൾക്കുള്ള പദ്ധതികൾ.കേരളത്തിലെ പശ്ചാത്തല വികസനത്തിനുള്ള പങ്കാളിത്തവും ഐടി മേഖലയിലെ സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

രാജ് ഭവനിലെത്തിയ ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിക്ക്ഉച്ചവിരുന്നടക്കം ഊഷ്മള സ്വീകരണമാണ്  രാജ് ഭവനിൽ ഒരുക്കിയത്.  നാളെ കാലിക്കറ്റ് സര്‍വ്വകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിക്കും. രാജ്ഭവനിലാണ് ചടങ്ങ്.

click me!