
തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരീല്‍ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ ആയിരത്തിലധികം കമ്പനികള്‍ അടച്ച് പൂട്ടിച്ചതായി പബ്ലിക് അതോറിറ്റി ഫോര്മാന്പവര്.ഇതില്പൂര്ണ്ണമായും വ്യാജമെന്ന് കണ്ടെത്തിയ 90 കമ്പനിയുടെ അധികൃതര്ക്ക് എതിരേ നിയമ നടപടിക്ക് നിര്ദേശിച്ചിട്ടുമുണ്ട്.
2016ല്‍ മാത്രം രാജ്യത്ത് വിവിധ തരത്തിലുള്ള തൊഴില്നിയമ-ലംഘനങ്ങളുടെ ഭാഗമായി 1090 കമ്പിനകള്‍ അടപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 90 വ്യാജ കമ്പിനികളും ഉള്‍പ്പെട്ടിട്ടുണ്ടന്ന് അസസ്മെന്റ് ആന്റ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്സബാ അല്മുത്തൈരി അറിയിച്ചതു. പൂര്ണ്ണമായും വ്യാജ കമ്പിനികള്എന്ന് കണ്ടെത്തിയവ 71-ാം നമ്പര്കോഡിലുള്പ്പെടുത്തിയിട്ടുണ്ട്.അതായത്,വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ട് വരുന്നതിന് മാത്രമായി കമ്പിനി തുടങ്ങുകയും,തൊഴിലാളികള്രാജ്യത്ത് എത്തിയ ശേഷം അവയുടെ പ്രവര്ത്തനങ്ങള്അവസാനിപ്പിക്കുന്ന തരത്തിലുള്ളവ. ഇത്തരത്തിലുള്ള കമ്പിനിയുടെ ബന്ധപ്പെട്ടവരെ നിയമ നടപടിക്ക് വിധേയരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ, മാന്‍പവര്‍ അതോറിറ്റി,ആഭ്യന്തര,വാണിജ്യ-വ്യാവസാസ മന്ത്രാലയങ്ങള്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1238-പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്,കമ്പിനി മാറി ജോലി ചെയ്തവരും,വഴിയോര കച്ചവടങ്ങളില്ഏര്പ്പെട്ടവരുമാണിത്.അബ്ദലി,വഫ്റ മേഖലകളിലെ ഫാം ഹൗസുകളില്നിരവധി ലംഘനങ്ങള്ശ്രദ്ധയില്പ്പെട്ടിട്ടുണ്ടന്നും,ഇവടെങ്ങളില്അനുവദിച്ചതിലും,കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ടന്ന് മുത്തൈരി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam