കുവൈത്തില്‍നിന്ന് എട്ടുമാസത്തിനിടയില്‍ 22000 വിദേശികളെ നാടുകടത്തി

Web Desk |  
Published : Sep 12, 2017, 12:32 AM ISTUpdated : Oct 04, 2018, 04:28 PM IST
കുവൈത്തില്‍നിന്ന് എട്ടുമാസത്തിനിടയില്‍ 22000 വിദേശികളെ നാടുകടത്തി

Synopsis

കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ കുവൈത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ 22,000 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഇന്ത്യ, ഈജിപ്ത്, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. താമസകുടിയേറ്റ നിയമലംഘകര്‍ക്ക് എതിരെയുള്ളവര്‍ക്കെതിരെ തെരച്ചില്‍ ശക്തമാക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കപ്രകാരം 22,000 പേരെയാണ് വിവിധ കാരണങ്ങളാല്‍ കുവൈറ്റില്‍ നിന്ന് തിരികെ അയച്ചത്. കുറ്റവാളികള്‍, തൊഴില്‍നിയമലംഘനങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് അടക്കമുള്ള ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടവരാണിത്. നാടുകടത്തപ്പെട്ടവരില്‍ കൂടുതല്‍ ഇന്ത്യാക്കാരാണ്. മൊത്തം നാടുകടത്തപ്പെട്ടവരില്‍ 24 ശതമാനം വരും ഇത്. ഈജിപ്ത് 23 ശതമാനം,ഫിലിപ്പെന്‍സ് 14 എന്നീങ്ങനെയാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതിന്റെ കണക്കിലുള്ളത്.
മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട എണ്ണായിരത്തോളംപേരും ഈകൂട്ടത്തിലുണ്ട്. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതലും അറബ് വംശജരുമാണ്. അതുപോലെ തന്നെ തൊഴില്‍, താമസകുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ള 80,000 വിദേശികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇവരില്‍ അധികവും, വ്യാവസായിക മേഖലകളിലും കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളിലുമായി ഒളിച്ച് കഴിയുകയാണന്നാണ് ലഭ്യമായ വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ