
കുവൈത്തില്‍ നിന്നും നാട് കടത്തപ്പെടുന്നവരില്‍ അധികവും ഇന്ത്യക്കാരാണന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ രണ്ട് മാസത്തിനിടെയില്‍ കുവൈറ്റിൽ നിന്ന് പുറത്താക്കിയവരിൽ 25 ശതമാനമായിരുന്നു ഇന്ത്യക്കാര്‍.
ജനുവരി,ഫെബ്രുവരി മാസങ്ങളിലായി 5000 വിദേശികളെയാണ് നാട് കടത്തിയത്. താമസ-കുടിയേറ്റ നിയമ ലംഘകര്‍,കൂടാതെ വിവിധ കേസുകളില്‍ ശിക്ഷകഴിഞ്ഞവര്‍ അടക്കമുള്ളവരാണിത്.ദിനം പ്രതി ശാശരി 80-ല്‍ അധികം പേരെ വച്ച് കയറ്റി വിട്ടതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് പ്രദേശിക അറബ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ നാട് കടത്തിയവരില്‍ 25 ശതമാനമായിരുന്നു ഇന്ത്യക്കാര്‍,21 ശതമാനം ഈജിപത് സ്വദേശികള്‍,ഫിലിപൈന്‍സില്‍ നിന്നുള്ളവര്‍15,എത്യോപ്യായക്കാര്‍ 14,ശ്രീലങ്കയില്‍ നിന്നുള്ളവര്‍ 6,ബംഗഌദേശുകാര്‍ 5 ശതമാനവുമായിരുന്നു.പ്രസ്തുത ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 84 ശതമാനവും.
ഈ ആഴ്ച അവസാനത്തോടെ നാട്കടത്തല്‍ കേന്ദ്രങ്ങളിലുള്ള 50 സ്ത്രീകള്‍ അടക്കം 300 പേരെ തിരിച്ചയക്കാനുള്ള നടപടികളും പൂര്‍ത്തികരിച്ചിട്ടുണ്ട്. 30 ലക്ഷം വിദേശികളാണ് കുവൈത്തിലുള്ളത്.ഇതില്‍ 9,25,000മുള്ള ഇന്ത്യക്കാരാണ് വിദേശിസമൂഹത്തില്‍ ഒന്നാം സ്ഥാനത്തും.ആറ് മാസം മുമ്പുള്ള ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം 30,000-ല്‍ അധികം താമസ-കുടിയേറ്റ നിയമലംഘകര്‍ രാജ്യത്തുള്ളതായും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam