
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസമായി നടന്ന യോഗത്തില്‍ കുവൈറ്റ് സംഘത്തിന് നേത്യത്വം നല്‍കിയത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യവകുപ്പ് മന്ത്രിയുമായ ഷേഖ് സാബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സാബായാണ്.
2003 നുശേഷം ഇറാഖ് അഭിമുഖീകരിച്ച നിരവധി വെല്ലുവിളികളില്‍ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ നല്‍കിയ പിന്തുണയും സഹായങ്ങളും വിസ്മരിക്കാനാവില്ലെന്ന് ഇറാക്ക് സംഘത്തിന് നേത്യത്വം നല്‍കിയ വിദേശകാര്യ വകുപ്പ് മന്ത്രി ഇബ്രാഹിം അല്‍ ജാഫരി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെതിരേയുള്ള പോരാട്ടത്തില്‍ കുവൈറ്റ് നല്‍കിയ പിന്തുണ മറക്കാനാവില്ലെ.
ഒപെക് അംഗരാഷ്ട്രമായ കുവൈറ്റ് അസംസ്‌കൃത എണ്ണ നിക്ഷേപത്തില്‍ സമ്പന്നമാണെങ്കിലും ഗ്യാസ് നിക്ഷേപം പരിമിതമാണ്. അതുകൊണ്ട്,
ഇറാക്കില്‍നിന്ന് പ്രതിദിനം 200 ദശലക്ഷം ക്യുബിക് അടി വാതകം ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുണ്ട്. വാതക വില, അളവ്, എത്തിക്കേണ്ട മാര്‍ഗം എന്നിവയെക്കുറിച്ച് വിദഗ്ധ സമിതികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുമെന്നന്ന് ഇരു രാജ്യങ്ങളിലെ പെട്രാളിയം വകുപ്പ് മന്ത്രിമാരുടെ യോഗത്തിലും ധാരണയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam