രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല

Published : Mar 31, 2026, 08:19 AM IST
Cpm Payyannur

Synopsis

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ, മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ നിർണായക ബാങ്ക് രേഖകൾ പുറത്തുവിട്ടു. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച 40 ലക്ഷം രൂപ മുതിർന്ന നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയെന്നാണ് പ്രധാന ആരോപണം.  

പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ രംഗത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നതാണ്.

രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്. 2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.

'കണക്കിലെ കള്ളിക്കളി'

2016 ഓഗസ്റ്റ് 16-നാണ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഇതിൽ നിന്നാണ് 40 ലക്ഷം രൂപ നേതാക്കൾ വകമാറ്റിയത്. കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും, ഇത് ഭവന നിർമ്മാണത്തിന് ചെലവഴിച്ചതായി കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്ന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന
'അത് എക്സ്പയേർഡ് പ്രസ്താവന'; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ