ലഡാക്ക് സംഘർഷം: ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Published : Oct 17, 2025, 07:03 PM ISTUpdated : Oct 17, 2025, 07:08 PM IST
ladak conflict

Synopsis

ലഡാക്ക് സംഘർഷം ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 

ദില്ലി: ലഡാക്ക് സംഘർഷത്തിൽ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്‍റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല