യുവതിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Published : Sep 07, 2018, 05:05 PM ISTUpdated : Sep 10, 2018, 03:28 AM IST
യുവതിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Synopsis

കൊല്ലത്ത് നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം നാഗർകോവിലിൽ കണ്ടെത്തി. കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്‍റെ മൃതദേഹമാണ് കണ്ടത്തിയത്. രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയ മനോജിന്‍റെ കൂട്ടാളി ഉണ്ണി പൊലീസ് കസ്റ്റഡിയിലാണ്. ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം നാഗർകോവിലിൽ കണ്ടെത്തി. കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്‍റെ മൃതദേഹമാണ് കണ്ടത്തിയത്. രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയ മനോജിന്‍റെ കൂട്ടാളി ഉണ്ണി പൊലീസ് കസ്റ്റഡിയിലാണ്. ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 15 നാണ് ഒരു സംഘം ചേര്‍ന്ന് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ഒന്നര വർഷം മുൻപു കടത്തിക്കൊണ്ടുപോയതിന്‍റെ വിരോധത്തിലാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മയ്യനാട് കാരിക്കുഴി സ്വദേശി പാമ്പ് മനോജ് എന്ന മനോജിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെയാണു രഞ്ജിത് ജോൺസൺ തട്ടിക്കൊണ്ടുപോയത്. തിരുനെൽവേലി പുണ്ണാർകുടി ഗ്രാമത്തിലാണു മൃതദേഹം കണ്ടെത്തിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഘോഷത്തിമിർപ്പിൽ മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകർ; പടക്കം പൊട്ടിച്ചും ലഡു വിതരണം നടത്തിയും 'കടക്ക് പുറത്തെ'ന്ന് പികെ ശശിയോട് !
കയറിയത് റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മാവിന്‍റെ കൊമ്പ് മുറിക്കാൻ, പെട്ടത് ഒരു മണിക്കൂർ; ദേഹാസ്വാസ്ഥ്യം കാരണം യുവാവ് മരത്തിൽ കുടുങ്ങി