
കൊച്ചി: ഭൂമി ഏറ്റെടുക്കൽ നിയമം നിലനിൽക്കെ സർക്കാരിന് സ്വന്തം നിലയിൽ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി മെട്രോ അടക്കമുളള പദ്ധതികൾക്ക് വിധി ബാധകമാവും. കൊച്ചി മെട്രോയ്ക്കായി ഭൂമി വിട്ടു നൽകിയവർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
കൊച്ചി മെട്രോയ്ക്കായി സർക്കാർ നെഗോഷിയേറ്റഡ് പർച്ചേസ് മാതൃകയിൽ സ്വന്തം നിലയിൽ വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്ത്. എന്നാൽ ഇങ്ങനെ ഭൂമി ഏറ്റടുത്തപ്പോൾ പലർക്കും മാർക്കറ്റ് വില ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഭൂമി ഏറ്റെടുക്കൽ നിയമം നിലനിൽക്കെ ഉടമകളെ സമ്മർദ്ദത്തിലാക്കി സ്വന്തം നിലയിൽ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാറിനാകില്ലെന്ന് സിംഗിൾ ബഞ്ച് ചൂണ്ടികാട്ടിയത്. ഭൂമി വിട്ടുനൽകിയവർക്ക് ഭൂമി ഏറ്റെടുക്കൽ നിയപ്രകാരമുള്ള ആനുകൂല്യം നൽകാനും ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത സർക്കാരും മെട്രോ അധികൃതരും ഡിവിഷൻബഞ്ചിനെ സമീപിക്കുകായയിരുന്നു അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു.
2014ൽ നിലവിൽ വന്ന് പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം ഭൂഉടമകൾക്ക് നിരവധി അനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച വിലയോട1പ്പം ഭൂമി വിട്ടുനൽകുന്നവർക്ക് സാന്ത്വന പ്രതിഫലം അടക്കം നിയമം വാഗദാനം ചെയ്യുന്നു. എന്നാൽ നെഗോഷിയേറ്റഡ് പർച്ചേസ് എന്നതിലൂടെ സാർക്കാർ സ്നന്തം നിലയിൽ ഭൂമി വില നിശ്ചയിച്ച് ഏറ്റെടുക്കുകയാണ്. ഈ നടപടിക്കാണ് പുതിയ ഉത്തരവ് തടയിടുന്നത്. സംസ്ഥാനത്തെ വൻകിട പദ്ധതിക്കായുള്ള എല്ലാ ഭൂമി ഏറ്റെടുക്കലിലും ഉത്തരവ് ബാധകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam