ഉത്തരകൊറിയയ്ക്കെതിരെ ഉപരോധ നടപടികൾ കർശനമാക്കി യുഎൻ

Published : Dec 23, 2017, 10:38 AM ISTUpdated : Oct 05, 2018, 01:13 AM IST
ഉത്തരകൊറിയയ്ക്കെതിരെ ഉപരോധ നടപടികൾ കർശനമാക്കി യുഎൻ

Synopsis

ജനീവ: ഉത്തരകൊറിയയ്ക്കെതിരേ ഐക്യരാഷ്ട്രസഭയിൽ യുഎസ് കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്‍റെ നടപടി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസായത്.

ഉത്തരകൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തിൽ നിർദേശിക്കുന്നു. കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു.

 യുഎസ് കൊണ്ടുവന്ന പ്രമേയത്തെ യുഎന്നിൽ പാസാക്കിയതിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. ലോകത്തിന് സമാധാനം വേണമെന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം