ലസി മൊത്ത കേന്ദ്രത്തിലെ റെയ്ഡ്; പരാതികളുമായി നാട്ടുകാരും

By Web DeskFirst Published Mar 22, 2018, 3:00 PM IST
Highlights

യാതൊരു വിധ ലൈസൻസുമില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

കൊച്ചി: വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ചിരുന്ന കൊച്ചി ഇടപ്പള്ളിയിലെ ലസി മൊത്ത വിതരണ കേന്ദ്രത്തെക്കുറിച്ച് ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. കെട്ടിടം ആരാണ് വാടകയ്ക്ക് എടുത്തതത്, ആരാണ് കരാറുകാർ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

യാതൊരു വിധ ലൈസൻസുമില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചി മാമംഗലം ഭാഗ്യധാര റോഡിലെ ഇരുനില വീട്. അഞ്ചു മാസത്തിലേറെയായി ഈ വീടിന്റെ താഴത്തെ നിലയായിരുന്നു ലസി നിർമ്മാണ മൊത്തവിതരണ കേന്ദ്രം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ.

പ്രദേശവാസികളെ ഇവിടേക്ക് അടുപ്പിച്ചിരുന്നില്ല. വീട്ടിനുളളിൽതന്നെ നായകളേയും വളർത്തി. കെട്ടിടത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധ ഉയർന്നിരുന്നതായി സമീപവാസികൾ പറയുന്നു.കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ പരാതിയുമായി എത്തിയവരെ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളും പറയുന്നു.

രണ്ടാഴ്ച മുൻപ് വീടിന് മുൻപിലെ തോട്ടിൽ വലിയ തോതിൽ ലസി നിറയ്ക്കുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ബംഗലൂരു കേന്ദ്രമാക്കിയുളള സ്ഥാപനമാണ് ലസി മൊത്തവിതരണത്തിന് എത്തിച്ചിരുന്നതെന്നാണ് വിവരം.

click me!