
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സർക്കാർ ഇടപെടുന്നു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുമായി ചർച്ച നടത്തും. വൈകിട്ട് നാലുമണിക്കാണ് ചര്‍ച്ച.
പ്രതിപക്ഷ നേതാവിന്‍റെ അഭ്യര്‍ഥന കൂടി മാനിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. ആദ്യഘട്ടമെന്ന നിലയ്ക്കാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച . അടുത്ത ഘട്ടത്തില്‍ മാനേജ്മെന്‍റുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും . ഇതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി . ഇന്ന് ലോ അക്കാദമിയിലെത്തുന്ന സംഘം രേഖകളും പരിശോധിക്കും . വിദ്യാര്‍ഥികളുടെ സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam