വിവാദ പൈപ് ലൈൻ പദ്ധതികൾക്ക് ട്രംപിന്റെ പച്ചക്കൊടി

Published : Jan 25, 2017, 01:37 AM ISTUpdated : Oct 05, 2018, 12:47 AM IST
വിവാദ പൈപ് ലൈൻ പദ്ധതികൾക്ക് ട്രംപിന്റെ പച്ചക്കൊടി

Synopsis

വിവാദമായ രണ്ട് പൈപ് ലൈൻ പദ്ധതികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പച്ചക്കൊടി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് ഒബാമ ഭരണകൂടം നടപ്പാക്കാതെ മാറ്റിവച്ച പദ്ധതികളാണ് ട്രംപ് പൊടിതട്ടിയെടുത്തത്.

കീസ്റ്റോൺ എക്സെൽ, ഡകോട്ട ആക്സസ് എന്നീ പദ്ധതികൾക്കാണ് പ്രസിഡന്റ് അനുമതി നൽകിയത്. ഇവ രണ്ടും പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് ഒബാമ ഭരണകൂടം നടപ്പിലാക്കാതെ വച്ചിരുന്ന പദ്ധതികളാണ്. രണ്ട് പദ്ധതികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

കാനഡ മുതൽ ടെക്സാസ് വരെ എണ്ണ കടത്തുന്ന  കീസ്റ്റോൺ പദ്ധതിയിലൂടെ മാത്രം 28000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. ഡകോട്ട പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. പദ്ധതി കടന്നുപോകുന്ന പ്രദേശത്തുള്ളവർ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് ഒബാമ ഭരണകൂടം താൽക്കാലികമായി പ്രവർത്തനങ്ങൾ നി‌ത്തിയത്. ഇരു പഗദ്ധതികളും പ്രകൃതി സന്തുലനത്തെത്തകർക്കുമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ