
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനന്‍ എ.വിയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. തന്ത്രിയുമായി ഗുഢാലോചന നടത്തി ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഗൂഢപദ്ധതിയാണ് അദ്ദേഹം തയ്യാറാക്കിയതെന്ന് വാക്കുകളില്‍ വ്യക്തമാണ്.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്ക് എതിരെ കേസടെുക്കണം. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും, കലാപം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ശ്രീധരന്‍പിള്ളയും ബിജെപി നേതൃത്വവും നടത്തിയത്. ബി.ജെ.പി നേതൃത്വവുമായി സംസാരിച്ചശേഷം തീരുമാനമെടുക്കുന്നതിന്റെ കാരണം എന്താണെന്ന് തന്ത്രി വെളിപ്പെടുത്തണം. ആചാരം സംരക്ഷിക്കലാണോ ബി.ജെ.പിയുടെ രാഷ്ട്രീയം സംരക്ഷിക്കലാണോ തങ്ങളുടെ ദൗത്യമെന്നത് തന്ത്രി കുടുംബം ജനങ്ങളോടു തുറന്നു പറയണം.
ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിന് ഇരട്ടത്താപ്പാണുള്ളത്. കേന്ദ്ര നേതൃത്വം സ്‌ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേരള നേതൃത്വം ഇതിന്റെ പേരില്‍ വ്യാപകമായി കലാപം അഴിച്ചുവിടുന്നു. സമാനമാണ് കോണ്‍ഗ്രസിന്റെയും അവസ്ഥ. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കൊടിപിടിക്കാതെ ബി.ജെ.പിക്കൊപ്പം അക്രമ സമരത്തിനിറങ്ങുന്നു. ശ്രീധരന്‍പിള്ളയുടെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആരുടെ കൂടെയാണെന്ന് വെളിപ്പെടുത്തണമെന്നും വിജയരാഘവന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam