എല്‍ഡിഎഫിന് ഇത് രാഷ്‌ട്രീയവിജയം; വോട്ടുചോര്‍ച്ചയുടെ കാരണം തേടി ലീഗും യുഡിഎഫും

By Web DeskFirst Published Oct 15, 2017, 1:14 PM IST
Highlights

തിരുവനന്തപുരം: വേങ്ങര ഉപതെര‍‍ഞ്ഞെടുപ്പില്‍ തോറ്റെങ്കിലും എല്‍ഡിഎഫിന് ഇത് രാഷ്ട്രീയവിജയമാണ്. ലീഗ് കോട്ടകളില്‍ കടന്ന് കയറാന്‍ സിപിഎമ്മിന് കഴിഞ്ഞത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ സന്തോഷിപ്പിക്കുമ്പോള്‍ വോട്ട് ചേര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ ലീഗിനും യുഡിഎഫിനും ഏറെ പണിപെടേണ്ടി വരും.എസ്ഡിപിഐ യുടെ മൂന്നാംസ്ഥാനം ഇരുമുന്നണികള്‍ക്കും ഭീഷണിയാകുമ്പോള്‍ നാലാംസ്ഥാനത്തെ ദയനീയ പ്രകടനം ബിജെപി ക്ക് കനത്ത തിരിച്ചടിയായി.

പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവില്‍ വേങ്ങര അസംബ്ലിമണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള  വ്യത്യാസം കഴിഞ്ഞ എപ്രില്‍ 12ന് കുഞ്ഞാലിക്കുട്ടി നേടിയ 40529 വോട്ടായിരുന്നു. ആറ് മാസത്തിനിപ്പുറം 23310 ആയി കുറഞ്ഞു.അതായത് കോണി ചിഹ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്ത 17219 ആളുകള്‍ ഇത്തവണ കോണിക്ക് വോട്ട് ചെയ്തില്ല.വ്യക്തിപരമായി കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകള്‍ ഖാദറിന് കിട്ടില്ലെന്ന് പാണക്കാട് തങ്ങളുടെ വാക്കുകള്‍ മുഖവിലക്കെടുത്താന്‍ തന്നെ പതിനായിരത്തിനടുത്ത് വോട്ടുകള്‍ രാഷ്ട്രീയമായി ലീഗിന് കുറഞ്ഞു.സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍രെയും വിലയിരുത്തല്‍ ആണെന്നും അല്ലെന്നുമുള്ള വാദം മുതല്‍ ഹാദിയ കേസ് ,ലൗജിഹാദ് ,ചുവപ്പ് ഭീകരത ,ഷാര്ജ്ജ സുല്‍ത്താന്റെ കേരള സന്ദര്ശനം തുടങ്ങി അവസാനമണിക്കൂറില്‍ യു‍ഡിഎഫ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് പിണറായി നടത്തിയ സോളാര് കാര്പ്പറ്റ് ബോംബിംഗ് വരെ വേങ്ങരയെ ഇളക്കിമറിച്ചു.

അധികാര ദുര്‍വിനിയോഗം മുതല് അക്രമരാഷ്ട്രീയം വരെയുള്ള പതിവ് പല്ലവികള് ആവര്ത്തിക്കുന്ന യുഡിഎഫിന് വോട്ട് ചോര്ച്ച തലവേദനായണ് .സോളാറില് കലങ്ങി നില്ക്കുിന്ന യുഡിഎഫ് നേതൃത്വം SDPIക്ക് വോട്ട് കൂടിയത് അടക്കമുള്ള കാര്യങ്ങളില് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയം.

അമിത്ഷാ മുതല് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും വരെ പങ്കെടുക്കാനെത്തിയ ജനരക്ഷായാത്രക്കിടെ വെറും 5728 വോട്ടെന്ന എന്‍ഡിഎ കണക്ക് ബിജെപിക്ക് വലിയ നാണക്കേടാണ്. എസ്‌ഡിപിഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള് മറ്റ് എല്ലാ പാര്ട്ടികള്‍ക്കും അത് ഗൗരവമായി കാണേണ്ടിയും വരും.

click me!