
കോഴിക്കോട്: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ഉയർന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി ഇടതുപക്ഷം. സാംസ്കാരിക കൂട്ടായ്മകൾക്കൊപ്പം, കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രചാരണ യാത്രയും നടത്തും.
അക്രമരാഷ്ട്രീയത്തിനെതിരെയാണ് ഇടത് സാംസ്കാരിക പ്രവർത്തകർ കോഴിക്കോട്ട് ഒത്തുചേർന്നത്. നവോത്ഥാന മൂല്യ സംരക്ഷണ വേദിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ശബരിമല വിഷയത്തിൽ സംഘപരിവാറിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചും സർക്കാരിനെ പിന്തുണച്ചുമായിരുന്നു പരിപാടി.
യുവതീപ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച തന്ത്രിക്കും, സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എൻഎസ്എസിനും രൂക്ഷവിമർശനമാണ് ഉയര്‍ന്നത്. സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതി ഈ മാസം പത്ത് മുതൽ 22 വരെ സാംസ്കാരിക യാത്ര നടത്തും. കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് യാത്ര നയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam