വേങ്ങര ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

Published : Sep 16, 2017, 06:55 AM ISTUpdated : Oct 05, 2018, 02:50 AM IST
വേങ്ങര ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

Synopsis

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണി  സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. ഇതിനായി മലപ്പുറത്തു സി.പി എം സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11മണിക്കാണ് സെക്രട്ടറിയേറ്റ്  യോഗം. വേങ്ങര സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. 

ഒരു പൊതു സ്വതന്ത്രനെ സ്ഥാനര്‍ത്ഥിയാക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമമെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ പരിഗണിക്കാനാണ് സാധ്യത. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവിനാണ് മുന്‍ഗണന. കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച പി.പി ബഷീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥിയുടെ  പേര് എല്‍.ഡി.എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പ്രഖ്യാപിക്കാനാണ് സാധ്യത. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബജറ്റിൽ അഞ്ച് പൈസ നീക്കിവെച്ചില്ല, ലൈഫ് പദ്ധതി വെന്റിലേറ്ററിലോ? ഇടതുപക്ഷം ബേജാറാകേണ്ട കാര്യമില്ലെന്ന് കെ.എം. ഷാജി
ലോകത്തെ ‍ഞെട്ടിച്ച് ഇറാന്‍റെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, കരാറിന്റെ നഗ്നമായ ലംഘനമെന്നും ഇറാൻ