മം​ഗളൂരു സെൻട്രൽ-കൊല്ലം(06231) സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ നാല് മുതൽ 25 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 05.55ന് മം​ഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 07.15ന് കൊല്ലത്ത് എത്തിച്ചേരും.

തിരുവനന്തപുരം: ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മം​ഗളൂരു സെൻട്രൽ-കൊല്ലം, കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

മം​ഗളൂരു സെൻട്രൽ-കൊല്ലം(06231) സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ നാല് മുതൽ 25 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 05.55ന് മം​ഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 07.15ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ(06232) ഡിസംബർ അഞ്ച് മുതൽ 26 വരെ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. രാവിലെ 09.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09.30ന് മം​ഗളൂരു സെൻട്രലിൽ എത്തും.

എസി ടു ടയർ, എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകളടക്കം ആകെ 18 കോച്ചുകളുമായിട്ടായിരിക്കും ട്രെയിനിന്റെ സർവീസ്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

Scroll to load tweet…