
മലപ്പുറം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് UDF ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി.2026 ൽ ഭരണം പിടിക്കും എന്നതിൽ പ്രതിപക്ഷ നേതാവിനെക്കാൾ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ട്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. അത് വിജയം കാപ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ ഞലീഗ് വിട്ട് കൊടുക്കില്ലണും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരഞ്ഞു
തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞതെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചു വരാനാകും. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ട്
യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്ത് ടീം യു.ഡി.എഫാണെന്നും വിഡി സതീശന്‍ പറഞ്ഞു.. 2026-ലെ ഉജ്ജ്വലമായ തിരിച്ച് വരവിനുള്ള കരുത്തും ഊര്‍ജ്ജവും ടീം യു.ഡി.എഫാണ്. അതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും തെളിയിച്ചത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം ഉണ്ടാക്കുന്ന ഐക്യമാണ് യു.ഡി.എഫിലുള്ളത്. കൃത്യസമയങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ കൂടിയാലോചന നടത്തി ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കും. എല്ലാ മാസങ്ങളിലും യു.ഡി.എഫ് യോഗം ചേര്‍ന്ന് കൂടിയാലോചന നടത്തിയുള്ള മുന്നേറ്റമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യു.ഡി.എഫ് നേതൃക്യാമ്പ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കും. അതിന്റെ വിശാദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നിലെലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam