കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം; ലീഗ് പ്രവർത്തകർക്ക് പരുക്ക്

Published : Jan 01, 2019, 12:33 PM ISTUpdated : Jan 01, 2019, 12:34 PM IST
കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം;  ലീഗ് പ്രവർത്തകർക്ക് പരുക്ക്

Synopsis

കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം. ലീഗ് പ്രവർത്തകരായ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായതെന്നും വിവരം മറച്ചുവച്ചെന്നും പൊലീസ്.

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

സ്ഫോടനത്തിൽ അബ്ദുൾ മുസല്യാരുടെ മകൻ സാലിം, മുനീർ എന്നിവർക്കൊപ്പം ഒരാൾക്ക് കൂടി പരിക്കുണ്ട്. സാലിമിന്‍റെ കൈപ്പത്തി ആക്രമണത്തിൽ തകർന്നു. ഇയാളുടെ കൈപ്പത്തികൾ മുറിച്ച് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നതെങ്കിലും പൊലീസിൽ വിവരമറിയിക്കാതെ സ്ഥലമുടമകൾ സംഭവ സ്ഥലം വൃത്തിയാക്കിയതായി കുറ്റ്യാടി സി ഐ പറ‍ഞ്ഞു. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ
അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ