കുട്ടികളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

Published : Sep 29, 2017, 07:25 PM ISTUpdated : Oct 05, 2018, 04:07 AM IST
കുട്ടികളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: കുട്ടികളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയുമായി കേരള സര്‍ക്കാര്‍. കോക്ലിയാർ ഇംപ്ലാന്‍റ് കഴിഞ്ഞ കുട്ടികളുടെ തുടര്‍ ചികില്‍സയും പുനരധിവാസവും ഉറപ്പാക്കാന്‍ ധ്വനി പദ്ധതിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കുട്ടികളിലെ കേൾവി വൈകല്യങ്ങൾ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കാതോരം പദ്ധതിക്കും തുടക്കമിട്ടു.

ആദ്യകാലത്ത് കോക്ലിയാര്‍ ഇംപ്ലാന്‍റു ഘടിപ്പിച്ച കുട്ടികളില്‍ പലരുടേയും ഉപകരണത്തിന്‍റെ വാറന്‍റി കാലാവധി കഴിഞ്ഞു. ഈ കുട്ടികള്‍  തുടര്‍ ചികില്‍സയ്ക്ക് പ്രശ്നങ്ങള്‍ നേരിടുകയാണ് .ഇതൊഴിവാക്കാനാണ് ധ്വനി പദ്ധതി നടപ്പാക്കുന്നത്. ധ്വനി പദ്ധതിയിലൂടെ ശസ്ത്രക്രിയക്കുശേഷം ഉള്ള ചികിൽസയും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. ഇതിനായി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശ്രവണ വൈകല്യങ്ങള്‍ കണ്ടെത്താന്‍ നിലവിലുള്ള 45 സർക്കാർ ആശുപത്രികള്‍ക്കു പുറമേ 21 ഇടത്തുകൂടി സൗകര്യങ്ങളൊരുക്കും. 

ശ്രവണ വൈകല്യങ്ങളുള്ള  കുട്ടികൾക്ക് ഇൻഷുറൻസ് നല്‍കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ഷൈലജ പറഞ്ഞു. ജനിച്ച ഉടൻ കുട്ടികളെ ശ്രവണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്  ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും ആവശ്യപ്പെട്ടു. കുട്ടികള്‍ക്കുള്ള ശ്രവണ വൈകല്യം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബ്രെറ്റ് ലീ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!