ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ കുമ്മനം; വീട്ടില്‍ കയറ്റാതെ അടുത്ത വീട്ടില്‍ അച്ഛനുമായി കൂടിക്കാഴ്ച

Published : Sep 29, 2017, 07:16 PM ISTUpdated : Oct 05, 2018, 03:45 AM IST
ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ കുമ്മനം; വീട്ടില്‍ കയറ്റാതെ അടുത്ത വീട്ടില്‍ അച്ഛനുമായി കൂടിക്കാഴ്ച

Synopsis

കോട്ടയം: ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ചു. ഹാദിയ കേസില്‍ കോടതി നിലപാട് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദ കാരാട്ടിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്ന് കുമ്മനം ആരോപിച്ചു.
 
കോടതി ഉത്തരവിലൂടെ വീട്ടുകാര്‍ക്കൊപ്പം കഴിയുന്ന വൈക്കത്തെ ഹാദിയയുടെ വീട്ടിലാണ് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയത്. എന്നാല്‍ കുമ്മനത്തെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ വീട്ടില്‍ കയറാന്‍ ആരെയും അനുവദിക്കാത്തതിനാലാണ് ഇത്. ഹാദിയ കേസില്‍ സി.പി.എം നേതാക്കളെടുക്കുന്ന നിലപാട് ഇരട്ടാപ്പാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള കുമ്മനത്തിന്റെ ആരോപണം.

മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ആരെയും കാണാന്‍ ഹാദിയയുടെ അച്ഛന്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പ്രകാരം സന്ദര്‍ശകരെ കാണാന്‍ ഹാദിയക്ക് വിലക്കുമുണ്ട്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹാദിയയുടെ വീട്ടിലെത്തി അച്ഛനുമായി കൂടിക്കാഴ്ച നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും, നിയമവിഷയങ്ങൾ വിലയിരുത്തി സർക്കാർ
ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം: കാണികൾക്ക് മുന്നറിയിപ്പുമായി പൊലീസ്; ഇൻസ്റ്റഗ്രാം പരസ്യങ്ങൾ വഴി തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശം