അഷ്ടമുടിക്കായലിനെ സംരക്ഷിക്കാന്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി മുന്നിട്ടിറങ്ങുന്നു

Web Desk |  
Published : Feb 03, 2022, 04:46 PM ISTUpdated : Mar 22, 2022, 07:24 PM IST
അഷ്ടമുടിക്കായലിനെ സംരക്ഷിക്കാന്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി മുന്നിട്ടിറങ്ങുന്നു

Synopsis

തെൻമല ഡാമിന്‍റെ വരവിന് ശേഷം കായിലെത്തുന്ന ശുദ്ധജലത്തിന്‍റെ അളവില്‍ വലിയ കുറവുണ്ടായി

കൊല്ലം: വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണ് അഷ്ടമുടിക്കായല്‍ മലിനീകരിക്കപ്പെടുന്നതെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി കണ്ടെത്തി. കായലിലെ മണലെടുപ്പ് തടയാൻ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും നിയമസഭ പരിസ്ഥിതി സമിതി നിരീക്ഷിച്ചു. മുല്ലക്കര രത്നാകരൻ എംഎല്‍എയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി കമ്മിറ്റി അഷ്ടുമുടിക്കായല്‍ സന്ദര്‍ശിച്ചത്. 

അഷ്ടമുടിക്കായലില്‍ മാലിന്യം കുന്നുകൂടുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.കായലിലേലേക്കുള്ള കനാല്‍ വഴി ഹോട്ടലുകള്‍ മലിനജനം ഒഴുക്കിവിട്ടിട്ടും നടപടിയൊന്നുമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് നിയമസഭാ പരിസ്ഥിതി കമ്മിറ്റി കായല്‍ സന്ദര്‍ശിക്കാനെത്തിയത്. 

മണ്ണെടുപ്പും മണലെടുപ്പും കാരണം കായലിന്‍റെ വിസ്തൃതി കുറഞ്ഞു. ടൂറിസം സാധ്യതകള്‍ മങ്ങി. തെൻമല ഡാമിന്‍റെ വരവിന് ശേഷം കായിലെത്തുന്ന ശുദ്ധജലത്തിന്‍റെ അളവ് കുറഞ്ഞു. ഉപ്പ് വെള്ളത്തിന്‍റെ അളവ് കടലിന്‍റേതിന് സമാനമായി.കായലിനോട് ബന്ധപ്പെട്ട് കിടക്കുന്ന മണ്‍ട്രോത്തുരുത്തില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആവാസ വ്യവസ്ഥ തകരുന്നു. പത്ത് വര്‍ഷത്തിനിടയില്‍ കായലില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തും.പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍ നിയമസഭയില്‍ വയ്ക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ യുദ്ധത്തിൽ വിജയിച്ചാലും രക്തസാക്ഷിത്വം വരിച്ചാലും ഇറാനിയൻ ജനതക്ക് സന്തോഷവും അംഗീകാരവും', തെറ്റും ശരിയും തമ്മിലുള്ള യുദ്ധമെന്നും ഇറാൻ അംബാസിഡർ
മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പിയതിനെ ചൊല്ലി കുടുംബ കലഹം; യുവതി ജീവനൊടുക്കി