
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചതായി പോലീസ് ഇൻഫർമേഷൻ സെൻറർ. തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്പിക്കാമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. വനിതാ കമാന്‍ഡോകള്‍, വിവിധ സായുധസേനാ ബറ്റാലിയനുകള്‍, ആര്‍. ആര്‍. ആര്‍. എഫ് തുടങ്ങി എല്ലാ വിഭാഗങ്ങളേയും പ്രവര്‍ത്തനത്തിന് സജ്ജരാക്കിയിട്ടുണ്ട്. പോലീസ് ട്രെയിനിങ് കോളേജ്, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളില്‍നിന്നും ട്രെയിനികളും വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കും.
തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ശേഖരിച്ച അഞ്ച് ലോഡ് സാധന സാമഗ്രികള്‍ വയനാട്, ഇടുക്കി, ആലുവ, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ ക്യാമ്പുകളിലേക്ക് അയച്ചു. ഇതിനു പുറമെ വിവിധ ജില്ലകളില്‍നിന്നും സാധന സാമഗ്രികള്‍ ശേഖരിച്ച് എത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്പിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ ഇവ പായ്ക്ക് ചെയ്തു എത്തിക്കണം.
കോസ്റ്റല്‍ പോലീസിന്‍റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് വിവിധയിടങ്ങളിലേക്കയച്ചിട്ടുണ്ട്. ഇവ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതിനു പുറമേ സ്വകാര്യ ബോട്ടുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്താകെയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായുള്ള സംരക്ഷണത്തിനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.
എല്ലാ ജില്ലകളിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.
ഡിഐജി, എ പി ബറ്റാലിയന്‍ - 9497998999
കമാന്‍ഡന്റ് കെ.എ.പി. 3 -9497996967
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട - 9497996983
ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍ - 9497996978
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച് - 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്‌മെന്റ് - 9497981247
ജില്ലാ പോലീസ് മേധാവിഎറണാകുളം റൂറല്‍ - 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച് - 9497990073
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam