
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി ത്രിപുരയില്‍ നടത്തിയ അക്രമപരമ്പരകള്‍ക്ക് സിപിഎമ്മിനെ കുറ്റപ്പെടുത്തി അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ത്രിപുരയില്‍ ബിജെപി അക്രമത്തെ അപലപിച്ച് കേരളത്തിലെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇവരെ പരിഹസിച്ചാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ എഴുതിയത്.
ത്രിപുര കത്തുകയാണെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ് ഇപ്പോള്‍ ഉയരുന്നത്. കത്തുന്നത് ത്രിപുരയല്ല. മറിച്ച് അവിടെ അവശേഷിക്കുന്ന സിപിഎമ്മിന്റെ പ്രേതങ്ങളാണെന്ന് ഇവിടെയിരുന്ന് വെള്ളമൊഴിച്ചാല്‍ ക്ലിഫ് ഹൗസിന്റെ പടിവരെയേ എത്തൂ എന്ന് വടക്കാഞ്ചേരി എംഎല്‍എ പരിഹസിക്കുന്നു.
ഈ ദുരന്തം സിപിഎം ചോദിച്ച് വാങ്ങിയതാണെന്നും സിപിഎം അധികാരമേറ്റപ്പോള്‍ ആദ്യം തകര്‍ത്തത് രാജീവ് ഗാന്ധിയുടെ പ്രതിമയായിരുന്നെന്നും ഇന്ന് അധികാരം കിട്ടിയ ആര്‍എസ്എസ് ലെനിന്റെ പ്രതിമ തകര്‍ക്കുകയാണ്. കൂടുതല്‍ കളിച്ചാല്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും അവര്‍ തകര്‍ക്കും ഇത് നോക്കി നില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂവെന്നും അനില്‍ അക്കര എഴുതുന്നു.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'ത്രിപുര കത്തുകയാണ് '
ഇത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്.
ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്.
ഇവിടെയിരുന്ന്
ബക്കറ്റില്‍ വെള്ളം
കോരി ഒഴിച്ചാല്‍ പരമാവധി
ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ.
ഇതെല്ലാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണ്.
മുകളില്‍ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണം.
നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍
ആദ്യം ചെയ്തത് നിങ്ങള്‍ക്ക്
ഓര്‍മ്മവേണം.
രാജീവ് ഗാന്ധിയുടെ
പ്രതിമ നിങ്ങള്‍ തകര്‍ത്തു.
ഇപ്പോള്‍ ലെനിന്റെപ്രതിമയാണ്
rss തകര്‍ത്തത്.
അധികം കളിച്ചാല്‍ അവര്‍
ഇയെമ്മസ്സിന്റെയും
എ. കെ. ജി യുടെയും പ്രതിമയും
അവര്‍ തകര്‍ക്കും
നോക്കിനില്‍ക്കാനേ
നിങ്ങള്‍ക്ക് കഴിയൂ.
നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam