
വലിയ മുട്ടക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതം കണ്ട് ഫാം ജീവനക്കാർ പോലും ഞെട്ടി. ആസ്ട്രേലിയയിലെ ക്വീൻസ് ലാൻറിലെ മുട്ട കർഷകനാണ് ഫാമിൽ നിന്ന് സാധാരണ മുട്ടയുടെ മൂന്നിരട്ടി വലിപ്പമുള്ള മുട്ട ലഭിച്ചത്. അത് പൊട്ടിച്ചപ്പോൾ അതിനകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്പരപ്പിക്കുന്ന കണ്ടെത്തൽ ഫാം അധികൃതർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറൽ ആയി.
സിപ്പി എന്ന മുട്ട ശേഖരിക്കുന്നയാൾക്കാണ് ഫാമിൽ നിന്ന് ഭീമൻ മുട്ട ലഭിച്ചത്. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. എന്നാൽ അതിന്‍റെ മൂന്നിരട്ടി വരുന്നതാണ് ഫാമിൽ നിന്ന് ലഭിച്ചത്. സ്റ്റോക്ക്മാൻ എന്ന ഫാം ഹൗസിന്‍റെ ഉടമസ്ഥൻ മുട്ട ലഭിച്ച ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത് നാല് മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് പൊട്ടിച്ചതെന്ന് ഇവർ പറയുന്നു.
1923ൽ തുടങ്ങിയ ഫാമിൽ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ് ഇത്തവണ ലഭിച്ചത്. റഷ്യൻ ബാബുഷ്ക കളിപ്പാവകളോട് സാദൃശ്യമുള്ളതിനാൽ വലിയ മുട്ടയെ വിദഗ്ദർ ‘ബാബുഷ്ക മുട്ട’ എന്ന പേരാണ് വിളിച്ചിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് ആസ്ട്രേലിയയിലെ ചാൾസ് സ്റ്റുവർട് യൂനിവേഴ്സിറ്റിയിലെ വെറ്ററിനറി സയൻസ് സ്കൂളിലെ അസോസിയേറ്റ് പ്രൊഫസർ റാഫ് ഫ്രെയർ പറയുന്നത്. സാധാരണഗതിയിൽ രൂപപ്പെട്ട മുട്ടയിടാൻ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാൻ സാഹചര്യമൊരുക്കിയിരിക്കാമെന്ന ഉൗഹത്തിലാണ് ഇവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam