കത്ത് ചോർച്ച വിവാദം: 'ആക്ഷേപങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം': ഷർഷാദിന് വക്കീൽ നോട്ടീസയച്ച് എം വി ​ഗോവിന്ദൻ

Published : Aug 19, 2025, 04:22 PM ISTUpdated : Aug 19, 2025, 04:25 PM IST
m v govindan

Synopsis

കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി എം വി ​ഗോവിന്ദൻ.

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. ആക്ഷേപങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.  മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്. പിബിക്ക് നൽകിയ കത്ത് എംവി ഗോവിന്ദന്‍റെ മകൻ ചോര്‍ത്തിയെന്നാണ് ആരോപണം. കത്ത് പ്രചരിച്ചതിന് പിന്നിൽ ഷർഷാദ് തന്നെയാണെന്നും പരാതി കൊടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുന്നുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്