
തിരുവനന്തപുരം: ബിഷപ്പിനെതിരായ ബലാത്സഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്‍ . കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നാണെന്നും മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും പുറത്താക്കാനാണ് നീക്കം
എന്ന് കത്തില്‍ ആരോപിക്കുന്നു. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ പാർപ്പിക്കാൻ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam