
കാസർഗോഡ്: ഭർത്താവിനൊപ്പം ഉറങ്ങികിടക്കുയായിരുന്ന രണ്ടാം ഭാര്യയെ തീവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. കാസർഗോഡ് ഏരിയാൽ സ്വദേശിനി മിസ്‌രിയ അബ്ദുൾ റഹ്മാനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.
2011 ആഗസ്ത് ഏഴിനാണ് സംഭവം. താനറിയാതെ ഭർത്താവ് വേറൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നറിഞ്ഞ മിസ്‌രിയ അവർ താമസിക്കുന്ന ഉപ്പളയിലെ വീട്ടിലെത്തുകയായിരുന്നു. ഭർത്താവ് അബ്ദുറഹ്മാനും ഇതേവീട്ടിലുണ്ടെന്നറഞ്ഞ മിസ്‌രിയ ജനവാതിൽ വഴി പെട്രോളൊഴിച്ച് തീവെച്ചു. ഗുരുതമായി പൊള്ളലേറ്റ രണ്ടാം ഭര്യ നഫീസത്ത് മിസ്‌രിയ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഏഴുമാസം ഗർഭിണിയായിരുന്നു അവർ. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ഗോവയിൽ നിന്നാണ് പിടികൂടിയത്. വധശ്രമം കൊലപാതകം എന്നീ വകുപ്പുകളിലായി അഞ്ച് വർഷം കഠിനതടവും ജീവപര്യാന്തവുമാണ് ശിക്ഷ.
ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് അബ്ദുൾ റഹ്മാനായിരുന്നു കേസിലെ പ്രധാന സാക്ഷി. അഗ്നിശമനസേനയുടെ റിപ്പോർട്ടും ഫോറൻസിക് രേഖകളും കോടതി പരിഗണിച്ചിരുന്നു. നൽ്ടപരിഹാരത്തുകയിൽ നിന്നും 50000 രൂപ മരിച്ച നഫീസത്ത് മിസ്രിയയുടെ അച്ഛനും 10000 രൂപ ഭർത്താവ് അബ്ദുറഹ്മാനും നൽകാനും കോടതി നിർദേശിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam