ലിഗ കണ്ടല്‍ക്കാട്ടിലെത്തിയത് തോണിയില്‍?, ഫോറന്‍സിക് പരിശോധന തുടരുന്നു

Web Desk |  
Published : Apr 27, 2018, 10:57 AM ISTUpdated : Jun 08, 2018, 05:51 PM IST
ലിഗ കണ്ടല്‍ക്കാട്ടിലെത്തിയത് തോണിയില്‍?, ഫോറന്‍സിക് പരിശോധന തുടരുന്നു

Synopsis

ലിഗ കണ്ടല്‍ക്കാട്ടിലെത്തിയത് തോണിയില്‍?, ഫോറന്‍സിക് പരിശോധന തുടരുന്നു

തിരുവനന്തപുരം: വാഴമുട്ടത്തെ ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. തിരച്ചിലില്‍ ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന  തോണികളിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.സമീപത്തെ കുറ്റിക്കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്.

അതിനിടെ പ്രദേശത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍, പ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങള്‍ എന്നിവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.  ലിഗ തനിച്ചല്ല കണ്ടല്‍ക്കാട്ടിലേക്ക് എത്തിയതെന്ന നിഗമനത്തിലാണ് സംശയാസ്പദമായി കണ്ടെത്തിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ മരണം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം