ലിഗയുടെ കൊലപാതകം; അന്വേഷണം രണ്ട് പേരിലേക്ക്; അറസ്റ്റ് ഉടനെന്ന് പോലീസ്

web desk |  
Published : Apr 29, 2018, 06:27 AM ISTUpdated : Jun 08, 2018, 05:45 PM IST
ലിഗയുടെ കൊലപാതകം; അന്വേഷണം രണ്ട് പേരിലേക്ക്; അറസ്റ്റ് ഉടനെന്ന് പോലീസ്

Synopsis

പോസ്റ്റുമോട്ടത്തില്‍ കൊലപാതകം സ്ഥികീരിച്ചത്തിന് ശേഷം നടത്തിയ വിശമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ക്കെതിരായ സംശയം ബലപ്പെട്ടത്.

തിരുവനന്തപുരം:   വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തരിവ്. കസ്റ്റഡിയിലുള്ള രണ്ടുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ചില ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ വന്നാല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പോസ്റ്റുമോട്ടത്തില്‍ കൊലപാതകം സ്ഥികീരിച്ചത്തിന് ശേഷം നടത്തിയ വിശമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ക്കെതിരായ സംശയം ബലപ്പെട്ടത്. വാഴമുട്ടത്തെ പൊന്തക്കാട്ടിലെത്തുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലുള്ളവരാണെന്നാണ് സൂചന. 

രണ്ടാഴ്ച മുമ്പ് ഇവരെ പൊന്താക്കാട്ടിന് സമീപം കണ്ടവരുണ്ട്. പൊലീസ് കണ്ടെത്തുന്നതിന് മുമ്പ് ലിഗയുടെ മൃതദേഹം കണ്ടിരുന്നവെന്ന് ഇവര്‍ പറഞ്ഞതോടെയാണ് സംശയം വര്‍ദ്ധിച്ചത്. വാഴമുട്ടത്ത് മൃതേദഹം കിടന്ന സ്ഥലത്തുനിന്നും ബോട്ടില്‍ നിന്നും തലമുടിയും വിരല്‍ അടയാളങ്ങളും ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. 

പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്നും ശാത്രീയ തെളിവുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ വ്യക്ത ഉണ്ടായാല്‍ കൃത്യമായ ധാരണയുണ്ടാകയുള്ളൂവെന്നും രണ്ടു ദിവസത്തിനുള്ളില്‍ നിര്‍ണായകമായ നീക്കമുണ്ടാകുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പ്രദേശിവാസികളും പൊന്തല്‍കാട്ടിലെത്തുന്നവരായ 46 പേരെ നിരവധി തവണ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാം മുറ പാടില്ലെന്നാണ് ഐജി മനോജ് എബ്രഹാം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു