നിലവിലെ മദ്യനയം പ്രയോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

By Web DeskFirst Published Aug 13, 2016, 5:53 AM IST
Highlights

സംസ്ഥാനത്തെ നിലവിലെ മദ്യനയം പ്രയോഗികമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരെങ്കിലും ഇത് തിരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി. പൊലീസ് സേനയില്‍ പുഴുക്കുത്തുകളെ മേലുദ്യോഗസ്ഥര്‍ അനാവശ്യമായി സംരക്ഷിക്കുകയാണ്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന  മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും ജസ്റ്റിസ് ജെ ബി കോശി കുറ്റപ്പെടുത്തി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ തുറുന്നുപറച്ചില്‍.

മദ്യനയം കൊണ്ട് കുടി കുറഞ്ഞില്ലെന്നു മാത്രമല്ല, ടൂറിസം മേഖല തകര്‍ന്നുവെന്നുവാണ് ജസ്റ്റിസ് ജെബി കോശിയുടെ  വിലയിരുത്തല്‍.

പൊലീസ് സേനയില്‍ പുഴുക്കുത്തുകള്‍ ഏറുന്നത് കൃതൃമായ അച്ചടക്കനടപടി സ്വീകരിക്കാത്തതുകൊണ്ടാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍‌ മാത്രമുളളപ്പോഴും കമ്മിഷനോടുളള സര്‍ക്കാരിന്‍റെ അവഗണനയില്‍ ജസ്റ്റിസ് ജെബി കോശി  അതൃപ്തി മറച്ചുവെക്കുന്നില്ല. ഒരു കമ്പ്യൂട്ടര്‍ വാങ്ങി തരാന്‍ പോലും കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറായില്ല.

click me!