ഓണ്‍ലൈനായി മദ്യം; ഹോട്ടലുകള്‍ക്കും ഓൺലൈന്‍ മാർക്കറ്റിംഗ് കമ്പനിക്കെതിരയെും കേസ്

By Web TeamFirst Published Sep 23, 2018, 12:49 AM IST
Highlights

ഡീല്‍ഗൺ.കോം എന്ന വെബ്സൈറ്റ് വഴി ബുക്ചെയ്താല്‍ കുറഞ്ഞനിരക്കില്‍ ബിയറും ഭക്ഷണവും ലഭിക്കുമെന്നായിരുന്നുപരസ്യം. ഓൺലൈന്‍വഴി ബുക്ക് ചെയ്യുന്നവർക്ക് ഹോട്ടലില്‍ ചെന്ന് കുറഞ്ഞനിരക്കില്‍ ബിയറും ഭക്ഷണവും ലഭിക്കും. കേരളാ അബ്കാരി നിയമപ്രകാരം മദ്യവും ബിയറും പരസ്യം ചെയ്യുന്നത് കുറ്റകരമാണ്

കൊച്ചി: ഓൺലൈനിലൂടെ മദ്യം വിറ്റതിന് കൊച്ചിയിലെ നിരവധി ഹോട്ടലുകള്‍ക്കെതിരെയും, ഓൺലൈന്‍ മാർക്കറ്റിംഗ് കന്പനിക്കെതിരയെും എക്സൈസ് കേസെടുത്തു. ബിയർ വില്‍പനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വെബ്സൈറ്റ് വഴി പരസ്യംനല്‍കിയതിനാണ് അബ്കാരി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

ഡീല്‍ഗൺ.കോം എന്ന വെബ്സൈറ്റ് വഴി ബുക്ചെയ്താല്‍ കുറഞ്ഞനിരക്കില്‍ ബിയറും ഭക്ഷണവും ലഭിക്കുമെന്നായിരുന്നുപരസ്യം. ഓൺലൈന്‍വഴി ബുക്ക് ചെയ്യുന്നവർക്ക് ഹോട്ടലില്‍ ചെന്ന് കുറഞ്ഞനിരക്കില്‍ ബിയറും ഭക്ഷണവും ലഭിക്കും. കേരളാ അബ്കാരി നിയമപ്രകാരം മദ്യവും ബിയറും പരസ്യം ചെയ്യുന്നത് കുറ്റകരമാണ്. വെബ്സൈറ്റ് ഉടമയ്ക്കെതിരെയും കൊച്ചി നരത്തിലെ വിവിധ ഹോട്ടലുകള്‍ക്കെതിരെയുമാണ് നിലവില്‍ എക്സൈസ് കൊച്ചി റേഞ്ച് ഇന്‍സ്പെക്ടർ കേസെടുത്തിരിക്കുന്നത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്, സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ ഇത്തരത്തില്‍ പരസ്യം നല്‍കിയോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചതോടെ ബെബ്സൈറ്റില്‍ നിന്നും ഈ പരസ്യങ്ങളെല്ലാം അപ്രത്യക്ഷമായി.

click me!