കണ്ണു ചെറുതായി തുറന്നു; ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Published : Sep 26, 2018, 04:43 PM ISTUpdated : Sep 26, 2018, 06:13 PM IST
കണ്ണു ചെറുതായി തുറന്നു; ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Synopsis

 നേരിയ മാറ്റങ്ങളാണെങ്കിലും ഇവ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. അപകടത്തിൽ മരിച്ച ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിന്റെ ആരോ​ഗ്യസ്ഥിതിയിൽ നേരിയ വ്യത്യാസമെന്ന് ആശുപത്രി വൃത്തങ്ങൾ. കണ്ണ് ചെറുതായി തുറന്ന് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഭാര്യ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ വന്നതായും റിപ്പോർട്ടുണ്ട്. നേരിയ മാറ്റങ്ങളാണെങ്കിലും ഇവ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. അപകടത്തിൽ മരിച്ച ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. 

വെന്റിലേറ്ററിൽ കഴിയുന്ന ഇരുവരും ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ പുലർച്ച നാലരയോടെയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് അപകടമുണ്ടായത്. ലക്ഷ്മിയെയും ബാലഭാസ്കറിനെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. ഇരുപത്തിനാല് മണിക്കൂറിന് ശേഷം മാത്രമേ ബാലഭാസ്കറിന്റെ ആരോ​ഗ്യത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ സ്പൈനൽ കോഡിനാണ് പരിക്കേറ്റത്. ലക്ഷ്മിയുടെ പരിക്കുകൾ ​ഗുരുതരമല്ല എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായും ഡോക്ടേഴ്സ് വെളിപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ
ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'