ബിഷപ്പ് നിരപരാധി, കേസിൽ ഗൂഢാലോചനയുണ്ട്; അന്വേഷണസംഘത്തിനെതിരെ മിഷണറീസ് ഓഫ് ജീസസ്

By Web TeamFirst Published Sep 26, 2018, 3:48 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പ് നിരപരാധിയാണെന്നും അന്വേഷണത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ വിശദമാക്കി. 
 

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പ് നിരപരാധിയാണെന്നും അന്വേഷണത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ വിശദമാക്കി. 

കേസ് അന്വേഷണത്തില്‍ യോജിപ്പില്ലെന്നും മിഷണറീസ് ഓഫ് ജീസസ് സഭ വ്യക്തമാക്കി. ഡല്‍ഹിയിലെത്തിയ മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികൾ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണത്തിൽ യോജിപ്പില്ലെന്ന് വ്യക്തമാക്കിയ സന്യാസിനികള്‍ അന്വേഷണത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും വ്യക്തമാക്കി.

അന്വേഷണത്തിൽ പക്ഷപാതം ഉണ്ടെന്ന ഗുരുതര ആരോപണമാണ് സന്യാസിനി സഭ ഉയര്‍ത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിന് എതിരെ പരാതി ഇവര്‍ മുഖ്യമന്ത്രിക്ക് നൽകി. അന്വേഷണസംഘം പക്ഷപാതരമായി പെരുമാറുന്നുവെന്നും പരാതിയില്‍ ആരോപണം. മുഖ്യമന്ത്രി നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. 

click me!