അമ്മയെ കണ്ട 'ഗാന്ധിജി' വടിയും താഴെയിട്ട് ഒറ്റയോട്ടം - വീഡിയോ

By Web TeamFirst Published Jan 27, 2019, 3:00 PM IST
Highlights

കയ്യിലെ വടി നിലത്തിട്ട് ഗാന്ധിജി അമ്മയുടെ അടുത്തേക്ക്. ബാക്ക് ഗ്രൗണ്ടിൽ രഘുപതി രാഘവ രാജാറാം കേൾക്കാം

ഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഗാന്ധിയെപ്പോലെ മൊട്ടത്തലയും വസ്ത്രവും ഒക്കെയിട്ട് വേദിയില്‍ എത്തിയതാണ് ചെറിയ കുട്ടി. ഒപ്പം നെഹ്റുവിന്‍റെ വേഷത്തില്‍ അല്‍പ്പം മുതിര്‍ന്ന കുട്ടിയും ഉണ്ട്. അപ്പോഴാണ് കുട്ടി സദസ്സിൽ ഇരിക്കുന്ന അമ്മയെ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല കയ്യിലെ വടി നിലത്തിട്ട് ഗാന്ധിജി അമ്മയുടെ അടുത്തേക്ക്. ബാക്ക് ഗ്രൗണ്ടിൽ രഘുപതി രാഘവ രാജാറാം കേൾക്കാം.  ഇതൊക്കെ സംഭവിച്ചിട്ടും വേദിയില്‍ ഉണ്ടായിരുന്ന നെഹ്റുവിന് കുലുക്കം ഒന്നും വന്നില്ല.

click me!