ഏതൊരു ഭാരതീയന്റെയും മനംതൊടും ഈ 'ജനഗണമന'; സ്പർഷ് ഷായ്ക്ക് സൈബർ ലോകത്തിന്റെ കയ്യടി

By Web TeamFirst Published Jan 26, 2019, 9:56 AM IST
Highlights

 ജന്മനാ അസ്ഥികൾക്ക് സംഭവിച്ച ബലക്ഷയം മൂലം സ്പര്‍ഷ ഷായുടെ ശരീരം തളര്‍ന്നിരിക്കുകയാണ്. എഴുന്നേറ്റ് നടക്കാനോ നിൽക്കാനോ ഒന്നിനും തന്നെ ഈ പതിനഞ്ചുകാരന് കഴിയില്ല. എന്നാൽ തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലേറി പറക്കുകയായിരുന്നു ഈ മിടുക്കൻ. 

മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഏതൊരു ഭാരതീയന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന  'ജനഗണമന'യുടെ പുതിയ രീതിയാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പറായ സ്പർഷ് ഷാ ആലപിച്ച ദേശീയ ഗാനത്തിന്റെ വീഡിയോയാണ് സൈബർ ലോകം പങ്കുവെയ്ക്കുന്നത്. രോഹന്‍ പന്ത് അംബേദ്കര്‍ ആണ് ദേശീയഗാനം പുനരാവിഷ്‌കരിച്ചത്.

ഫേസ്ടൈമിലൂടെയാണ് പന്ത് അംബേദ്കറും ഷായും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് ഒരു സംഗീത പരിപാടി ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങൾ ജനഗണമന പുനരാവിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് സ്പർഷ് ഷാ പറഞ്ഞു. ഫേസ്ടൈമിലൂടെ തന്നെയാണ് ഗാനത്തിന്റെ റെക്കോർഡിങ് നടത്തിയിരിക്കുന്നത് . ജന്മനാ അസ്ഥികൾക്ക് സംഭവിച്ച ബലക്ഷയം മൂലം സ്പര്‍ഷ ഷായുടെ ശരീരം തളര്‍ന്നിരിക്കുകയാണ്. എഴുന്നേറ്റ് നടക്കാനോ നിൽക്കാനോ ഒന്നിനും തന്നെ ഈ പതിനഞ്ചുകാരന് കഴിയില്ല. എന്നാൽ തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലേറി പറക്കുകയായിരുന്നു ഈ മിടുക്കൻ. സാമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ഇപ്പോൾ സ്പർഷ് ഷാ.

ഹിന്ദുസ്ഥാനി സംഗീതത്തിലും അമേരിക്കന്‍ വോക്കല്‍ മ്യൂസിക്കിലും സ്പര്‍ഷ് ഷാ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ നിറഞ്ഞ കൈയടിയോടെയാണ് സ്പാര്‍ഷ് ഷാ ആലപിച്ച ദേശീയഗാനം ഏറ്റെടുത്തിരിക്കുന്നത്. സ്പർഷിനൊപ്പം ജനഗണമനയുടെ പുതിയ രീതി ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് റോഹൻ പറഞ്ഞു.

click me!