ലൈവ് സെക്‌സ് കേസ്: യുവതിയെ വിവാഹം കഴിക്കാന്‍ പ്രതി

Published : Sep 19, 2017, 08:45 AM ISTUpdated : Oct 05, 2018, 01:48 AM IST
ലൈവ് സെക്‌സ് കേസ്: യുവതിയെ വിവാഹം കഴിക്കാന്‍ പ്രതി

Synopsis

ഇടുക്കി: ലൈവ് സെക്‌സ് വീഡിയോ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ നീക്കവുമായി പ്രതി. ഇരയായ വീട്ടമ്മയെ വിവാഹം കഴിച്ച് പ്രതിയായ ലിനു നീക്കം നടത്തുന്നതായി സൂചന. ഹോട്ടല്‍ ജീവനക്കാരനായ ലിനുവിന്‍റെയും അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുടേയും ലൈംഗിക ബന്ധത്തിന്റെ വീഡിയോ  ഒരു ആപ്പിലൂടെ ലൈവായി പുറത്ത് വന്നിരുന്നു. 

ബീഗോ ലൈവ് എന്ന ലൈവ് സ്ട്രീമിംഗ് ആപ്ലിക്കേഷനാണ് വില്ലനായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വീട്ടമ്മ ലിനുവിനെതിരെ പരാതി നല്‍കിയിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടന്നു കൊണ്ടാണ് വീട്ടമ്മയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ഇയാള്‍ ശ്രമിക്കുന്നത്. 

അതിനിടെ താന്‍ മറ്റ് യുവതികളുടെയും ദൃശ്യങ്ങള്‍ സമാനരീതിയില്‍ എടുത്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ പണം ലഭിക്കുന്ന വെബ്‌സൈറ്റിന് വേണ്ടിയാണ് ഇയാള്‍ മറ്റ് യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജാക്കാട് സ്വദേശിയായ ലിനു വീട്ടമ്മയായ യുവതിയുമായി ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. 

യുവതി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ലിനു യുവതിയെ അടിമാലിയിലെ വാടക വീട്ടില്‍ എത്തിച്ച് പതിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് യുവതിയുടെ അറിവോടെ തന്നെ പല തവണ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചതയദിനത്തിലും യുവതിയും യുവാവും വാടക വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. 

തൊട്ടടുത്ത ദിവസം ഇത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായതോടെ ലിനുവിനെതിരെ യുവതി പരാതി നല്‍കുകയായിരുന്നു. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. 

വീഡിയോ പുറത്ത് വന്നതോടെ തന്റെ ജീവിതവും പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഇരട്ടസഹോദരിയും പരാതി നല്‍കിയിരുന്നു. യുവതി പരാതി നല്‍കിയതോടെ ലിനു തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ലിനുവിനെ പോലീസ് തന്ത്രപരമായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചു, പിന്നാലെ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി
ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റം? എംപിമാരുടെ അടിയന്തര യോഗം വിളിച്ചു, ബിജെപി നീക്കം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലക്ഷ്യം വെച്ച്