
കോട്ടയം: കുമരകത്ത് വീട് പണിക്ക് സിമന്‍റ് ചാക്ക് സ്വയം ഇറക്കിയ ഗ്യഹനാഥനെ ചുമട്ട് തൊഴിലാളികൾ ലോറിയിൽ നിന്നും വലിച്ച് താഴെയിട്ടതായി പരാതി. കുമരകം പഞ്ചായത്തിലെ ആബുലൻസ് ഡ്രൈവർ ആന്‍റണിക്കാണ് പരിക്കേറ്റത്.
സിമൻറ് ഇറക്കുന്നത് തടസപ്പെടുത്തിയ തൊഴിലാളികൾ ലോറിയിൽ നിന്ന് വലിച്ച് താഴെയിട്ടുവെന്നാണ് പരാതി. ആൻറണിയുടെ വിരലിന് ഒടിവുണ്ട്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് എടുത്തതായി കുമരകം പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam