വീണ്ടും യൂണിയന്‍കാരുടെ പിടിച്ചുപറി; നടന്‍ സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങി

By Web DeskFirst Published Apr 1, 2018, 11:31 AM IST
Highlights
  • മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങി
  • സാധനമിറക്കാന്‍ കൊടുത്തത് 16,000 രൂപ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നോക്കുകൂലി വിവാദം. നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി പരാതി. വീട് പണിക്കിറക്കിയ സാധനങ്ങൾക്കാണ് നോക്ക് കൂടി ഈടാക്കിയത്. മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന ആരോപിച്ചു. നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികള്‍ ചീത്തവിളിച്ചെന്നും നടന്‍ ആരോപിച്ചു.

ഇന്നലെയാണ് തര്‍ക്കമുണ്ടായത്. വീടുപണിക്കായി കൊണ്ടുവന്ന ഗ്രൈനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നോക്കുകൂലി ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

click me!