ചക്കിട്ടപ്പാറയിലെ ഖനനനീക്കം; ആശങ്കയോടെ പ്രദേശവാസികള്‍

By Web DeskFirst Published Jul 27, 2016, 4:11 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുന്പയിർ ഖനനത്തിന് എംഎസ്പിഎല്‍ കമ്പനി വീണ്ടും നീക്കങ്ങള്‍ ശക്തമാക്കിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ഖനനാനുമതി ആവശ്യപ്പെട്ട് കമ്പനി നല്‍കിയ കത്ത് നിലവില്‍ പഞ്ചായത്ത് പരിഗണിച്ചിട്ടില്ലെങ്കിലും വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും അനുസൃതമായി ഖനനത്തോടുള്ള നിലപാടുകളിലും മാറ്റം വന്നേക്കും.

പശ്ചിമഘട്ടത്തോടു ചേര്‍ന്നുകിടക്കുന്ന ഈ മലമടക്കുകള്‍ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. എണ്ണമറ്റ അരുവികളും ചോലകളും ഉത്ഭവിക്കുന്ന ഇവിടെ ആനകളുള്‍പ്പെടെയുള്ള വന്യജീവികളുടെയും വാസകേന്ദ്രമാണ്. പരിസ്ഥിതി  ദുര്‍ബലമേഖലയായ ഇവിടെ ഒരു മലമടക്കില്‍ ഖനനം തുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. എം എസ് പി എല്‍ കമ്പനിയുടെ കത്ത് പ്രദേശവാസികള്‍ക്ക് നല്‍കുന്ന ആശങ്ക ചെറുതല്ല.

പഞ്ചായത്തിന് എം എസ് പി എല്‍ നല്‍കിയ കത്തിനെ മറ്റൊരുതരത്തിലും കാണുന്നവരുണ്ട്. നിലവിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ഖനനത്തിന് അനുമതി നല്‍കാനാകില്ലെന്നു മാത്രമാണ് പഞ്ചായത്തിൻറെ നിലപാട്...ഒന്നും അന്തിമതീരുമാനമല്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ പ്രദേശവാസികള്‍ക്കൊപ്പം പരിസ്ഥിതി സ്നേഹികളും ചക്കിട്ടപ്പാറയില്‍ ജാഗ്രത പാലിച്ചേ തീരൂ.

click me!