മണിയൻപിള്ള വധക്കേസിൽ ആട് ആന്റണിക്ക് ജീവപര്യന്തം

By Web DeskFirst Published Jul 27, 2016, 3:27 AM IST
Highlights

കൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊന്നകേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. എ.എസ്.ഐ ജോയിയെ ആക്രമിച്ച കേസുകളില്‍ ഉള്‍പ്പടെ പതിനഞ്ച് വര്‍!ഷം അധിക തടവിനും കോടതി ശിക്ഷിച്ചു.

2012ല്‍ പാരിപ്പള്ളിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന എ.എസ്‌ഐ ജോയിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മണിയന്‍പിള്ളയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴിയുമൊടുക്കണം. പിഴ സംഖ്യ കൊല്ലപ്പെട്ട മണിയന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കണം. സംഭവ ദിവസം കൂടെയുണ്ടായിരുന്ന മുന്‍ എസ് എസ്‌ ഐ ജോയിയെ ആക്രമിച്ചതിന് പത്ത് വര്‍ഷം തടവിനും ആട് ആന്റണിയെ കോടതി ശിക്ഷിച്ചു. വ്യാജരേഖ ചമച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം തടവുള്‍പ്പെടെ പതിനഞ്ച് വര്‍ഷം അധിക തടവ് കൂടി ആട് ആന്റണി അനുഭവിക്കണം. ശിക്ഷ ഒരു മിച്ച് അനുഭവിച്ചാല്‍ മതി. ആട് ആന്റണിക്ക് വധ ശിക്ഷ നല്‍കണമായിരുന്നെന്ന് മണിയന്‍പിള്ളയുടെ ഭാര്യയും അമ്മയും പ്രതികരിച്ചു.

വിധ പ്രസ്താവം കേള്‍ക്കാന്‍ പരുക്കേറ്റ മുന്‍ എ.എസ്.ഐ ജോയിയും പാരിപ്പള്ളി സ്റ്റേഷനിലെതടക്കമുള്ള അന്വേഷണ സംഘവും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് വധശക്ഷയില്‍ കുറഞ്ഞ പരമാധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ രാവിലെ കോടതിയില്‍ അറിയിച്ചത്. കൂടാതെ ആട് ആന്റണിയുടേത് കൊള്ള മുതലാണെന്നും പിഴ സംഖ്യ സര്‍ക്കാര്‍ നല്‍ഷകണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

click me!