
കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയിൽ നിപാ ബാധയുടെ പേരിൽ വ്യാപകമായി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതായി പരാതി. പ്രദേശത്തെ ശവകുടീരം സംരക്ഷിക്കാത്തത് മൂലമാണ് രോഗം വന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. ശവകുടീരം ഇനിയും സംരക്ഷിച്ചില്ലെങ്കിൽ അനർത്ഥങ്ങൾ വ്യാപകമാവുമെന്നും ഇവർ പ്രചരിപ്പിക്കുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് കടിയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശവകുടീര നിർമാണത്തിന്‍റെ പണി തുടങ്ങിയത്. സംഭവം വാർത്തയാവുകയും നാട്ടുകാർ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്ന് ചങ്ങരോത്ത് പഞ്ചായത്ത് അധികൃതകർ കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ശവകൂടീരത്തിന്‍റെ പണി പൂർത്തിയാക്കി. സ്റ്റോപ്പ് മെമ്മോ ഉണ്ടായിട്ടും പണി നടക്കുന്ന വിവരം അറിഞ്ഞില്ലെന്നും കെട്ടിടത്തെ സംബന്ധിച്ച് അടുത്ത ഭരണ സമിതിയിൽ തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
സ്വകാര്യ വിഷയത്തിൽ ഇടപെടേണ്ടെന്നും പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സ്ഥലമുടമയുടെ നിലപാട്. കഴിഞ്ഞ ദിവസം ശവകുടീരം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയും പരിപാടിയുടെ ഭാഗമായി നിരവധി പേർക്ക് സമൂഹസദ്യ ഒരുക്കുകയും ചെയ്തിരുന്നു. അതേസമയം ശവകുടീരം ആത്മീയ വ്യാപാരത്തിന്‍റെ ഭാഗമാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam