നോട്ട് പിന്‍വലിക്കല്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

Web Desk |  
Published : Nov 17, 2016, 12:42 AM ISTUpdated : Oct 05, 2018, 01:16 AM IST
നോട്ട് പിന്‍വലിക്കല്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

Synopsis

നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്. ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും എന്ത് അന്വേഷണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ആവശ്യത്തെയാണ് കൂടുതല്‍ കക്ഷികള്‍ പിന്തുണച്ചത്. നരേന്ദ്ര മോദി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഫാസിസ്റ്റ് സന്ദേശം നല്കാന്‍ ശ്രമിക്കുന്നു എന്നും വിമര്‍ശനമുണ്ടായി. ധീരവും സത്യസന്ധവുമായ തീരുമാനം എന്ന് വിശേഷിപ്പിച്ചാണ് ബിജെപി പ്രതിരോധിച്ചത്. പ്രതിപക്ഷ നിരയിലെ വിള്ളല്‍ മുതലാക്കി തല്ക്കാലം പ്രതിഷേധം തണുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിയു നേതാവ് ശരദ് യാദവ് പണം അസാധുവാക്കിയതിനെ പരിഹസിച്ചപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തു വന്നു. ലോക്‌സഭയില്‍ ഇന്നു തുടങ്ങുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് രംഗത്തിറക്കും. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്നലെ രാജ്യസഭയിലെ ചര്‍ച്ച നടന്നത്. ഇന്ന് പ്രധാനമന്ത്രിയെത്തിയില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിലക്കും. എന്നാല്‍ ജനദുരിതം തീര്‍ക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജിഎസ്ടി ബില്ല് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുങ്ങുന്നത്.

നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്. ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും എന്ത് അന്വേഷണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ആവശ്യത്തെയാണ് കൂടുതല്‍ കക്ഷികള്‍ പിന്തുണച്ചത്. നരേന്ദ്ര മോദി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഫാസിസ്റ്റ് സന്ദേശം നല്കാന്‍ ശ്രമിക്കുന്നു എന്നും വിമര്‍ശനമുണ്ടായി. ധീരവും സത്യസന്ധവുമായ തീരുമാനം എന്ന് വിശേഷിപ്പിച്ചാണ് ബിജെപി പ്രതിരോധിച്ചത്. പ്രതിപക്ഷ നിരയിലെ വിള്ളല്‍ മുതലാക്കി തല്ക്കാലം പ്രതിഷേധം തണുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിയു നേതാവ് ശരദ് യാദവ് പണം അസാധുവാക്കിയതിനെ പരിഹസിച്ചപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തു വന്നു. ലോക്‌സഭയില്‍ ഇന്നു തുടങ്ങുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് രംഗത്തിറക്കും. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്നലെ രാജ്യസഭയിലെ ചര്‍ച്ച നടന്നത്. ഇന്ന് പ്രധാനമന്ത്രിയെത്തിയില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിലക്കും. എന്നാല്‍ ജനദുരിതം തീര്‍ക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജിഎസ്‌ടി ബില്ല് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിനെ ഞെട്ടിച്ച നീക്കം, എല്ലാം വിശദീകരിച്ച് ദിയ പുളിക്കക്കണ്ടം; 'പിന്തുണ പിൻവലിക്കുന്ന കാര്യം ഒന്നോ രണ്ടോ കൗൺലിർമാരല്ല പറയേണ്ടത്'
ഇടപെടലുമായി സർക്കാർ, 8 പേർക്ക് സസ്പെൻഷൻ, നടപടി ജമ്മുകശ്മീർ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത പുസ്തകങ്ങളിൽ തീവ്രവാദികളെ മഹത്വവൽക്കരിച്ചെന്ന പരാതിയിൽ