ദേശിയപാതയിലെ കുഴിയില്‍ വീണ് ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞു

Web Desk |  
Published : May 30, 2018, 08:51 PM ISTUpdated : Jun 29, 2018, 04:02 PM IST
ദേശിയപാതയിലെ കുഴിയില്‍ വീണ് ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞു

Synopsis

തിരുവനന്തപരത്തുനിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാലിയായ ബുള്ളറ്റ് ടാങ്കറാണ് അപകടത്തിപെട്ടത്.

ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞു. നിയന്ത്രണം വിട്ട ലോറി സമീപമുള്ള കടയില്‍ ഇടിച്ചുനിന്നു. ആര്‍ക്കും പരിക്കില്ല. 

തിരുവനന്തപരത്തുനിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാലിയായ ബുള്ളറ്റ് ടാങ്കറാണ് അപകടത്തിപെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. 

എതിരെ വന്നകാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ദേശീയപാതിലെ വലിയ കുഴിയില്‍ ഇടിച്ചിറങ്ങി ലോറിയുടെ ആക്‌സില്‍ ഒടിയുകയായിരുന്നു. ലോറി നിരങ്ങി നീങ്ങിയാണ് സമീപമുള്ള കെട്ടിടത്തില്‍ ഇടിച്ചത്. കാലി ടാങ്കര്‍ ആയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി