ട്രാന്‍സ്ജണ്ടറുകള്‍ക്കിടയില്‍ വീണ്ടുമൊരു പ്രണയവിവാഹം

Web Desk |  
Published : Apr 09, 2018, 07:33 AM ISTUpdated : Jun 08, 2018, 05:47 PM IST
ട്രാന്‍സ്ജണ്ടറുകള്‍ക്കിടയില്‍ വീണ്ടുമൊരു പ്രണയവിവാഹം

Synopsis

തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാകും വിവാഹമെന്ന് ഇരുവരും അറിയിച്ചു.

തിരുവനന്തപുരം:   കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ദമ്പതികള്‍ ആകാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും.  കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാകും വിവാഹമെന്ന് ഇരുവരും അറിയിച്ചു.

ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവര്‍. ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാന്‍ തീരുമാനിച്ചു.

പ്രണയം പൂവണിയുമ്പോള് എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. ട്രാന്‍സ്ജണ്ടര്‍ ബോര്‍ഡ് സംസ്ഥാന അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ് സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്