കര്‍ണ്ണാടക;  ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്

Web Desk |  
Published : Apr 09, 2018, 06:59 AM ISTUpdated : Jun 08, 2018, 05:44 PM IST
കര്‍ണ്ണാടക;  ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്

Synopsis

  പ്രവര്‍ത്തിക്കുന്നതേ പറയാവൂ എന്നാണ് ബസവണ്ണ പറഞ്ഞത്. കര്‍ണാടകത്തിന്റെ ഡിഎന്‍എയില്‍ ഉണ്ട് അദ്ദേഹത്തിന്റെ ആശയങ്ങള്‍,   രാഹുല്‍ ഗാന്ധി പറഞ്ഞു. 

ബംഗളൂരു:  കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായി ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിച്ച ജനാര്‍ശീര്‍വാദ യാത്രക്ക് ബെംഗളൂരുവില്‍ സമാപനമായി. 

ലിംഗായത്ത് പിന്തുണയടക്കം,  ആദ്യഘട്ടത്തില്‍ മേല്‍ക്കൈ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് നേതൃത്വം.   രണ്ട് മാസത്തിനിടെ ഇരുപതോളം ദിവസമാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലുടനീളം തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. നിലനില്‍പ്പിന്റെ പോരാട്ടം ജയിക്കാന്‍ ബിജെപിക്കും ജെഡിഎസിനും ഒരു മുഴം മുമ്പേ എറിഞ്ഞുളള തയ്യാറെടുപ്പുകള്‍. 

സന്യാസി മഠങ്ങളിലും ദര്‍ഗകളിലുമെത്തി ജാതി മത സമവാക്യങ്ങള്‍ അനുകൂലമാക്കല്‍, ദളിത് പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തല്‍, കര്‍ഷകരുമായും വനിതകളും വിദ്യാര്‍ത്ഥികളുമായുമുളള കൂടിക്കാഴ്ചകള്‍, ചായക്കട സന്ദര്‍ശനങ്ങള്‍, മെട്രോ യാത്ര, റോഡ് ഷോ.. കര്‍ണാടകത്തിലെ ഭൂരിഭാഗം ജില്ലകളിലും രാഹുലെത്തി.

ലിംഗായത്തുകളുടെ ആചാര്യനായ ബസവണ്ണയുടെ വാക്കുകളിലൂന്നിയുളള പ്രചാരണമാണ് രാഹുല്‍ നയിച്ചത് എന്നത് ശ്രദ്ധേയമാണ്. മതപദവി നല്‍കി അവരെ കൂടെ നിര്‍ത്താനുളള ശ്രമം പാതി വിജയിച്ച ആശ്വാസമുണ്ട് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്.   പ്രവര്‍ത്തിക്കുന്നതേ പറയാവൂ എന്നാണ് ബസവണ്ണ പറഞ്ഞത്. കര്‍ണാടകത്തിന്റെ ഡിഎന്‍എയില്‍ ഉണ്ട് അദ്ദേഹത്തിന്റെ ആശയങ്ങള്‍,   രാഹുല്‍ ഗാന്ധി പറഞ്ഞു. 

യെദ്യൂരപ്പയെ ചൂണ്ടി അഴിമതിയില്‍ മോദിയ്ക്ക് മറുപടി, ഏറ്റവുമൊടുവില്‍ നടത്തിയ പ്രളയ പരാമര്‍ശത്തില്‍ വരെ അമിത്ഷാക്ക് വിമര്‍ശനം.  ബിജെപിയെ ആണ് രാഹുല്‍ കടന്നാക്രമിച്ചത്. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ ജെഡിഎസിനെതിരായ വാക്കുകള്‍ ചലനമുണ്ടാക്കി. സെക്യൂലര്‍ അല്ല ജനതാദള്‍ സംഘപരിവാറാണെന്ന രാഹുലിന്റെ വിമര്‍ശനം ബിജെപി ജെഡിഎസ് രഹസ്യധാരണ ആരോപണം ശക്തമായി ഉന്നയിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ഊര്‍ജമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് പര്യടനം നടത്തിയതുമില്ല.  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പ്രചാരണം തുടങ്ങുക. വിമത ശല്യമാവും അധ്യക്ഷന് മുന്നില്‍ ഇനി വെല്ലുവിളി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി