രാജ്യത്തെ ഏറ്റവും വിവാദമായ ഓൺലൈൻ വാതുവെപ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ്പ് കേസ് പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്റർപോൾ നോട്ടീസിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലായ പ്രതിയെ സിബിഐ സംഘമാണ് മസ്കറ്റിൽ നിന്ന് ഏറ്റുവാങ്ങിയത്
ദില്ലി: രാജ്യത്തെ ഏറ്റവും വിവാദമായ നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് ശൃംഖലകളിലൊന്നായ മഹാദേവ് ബെറ്റിങ് ആപ്പ് കേസ് പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെത്തിയ പ്രത്യേക സി ബി ഐ സംഘമാണ് ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ദില്ലിയിൽ എത്തിച്ച പ്രതിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്കും ട്രാൻസിറ്റ് റിമാൻഡ് നടപടികൾക്കും ശേഷം കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള റായ്പൂരിലേക്ക് കൊണ്ടുപോകും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക




